Advertisment

എറണാകുളത്ത് വീണ്ടും ഭക്ഷ്യവിഷബാധ; ആര്‍ടിഒയും മകനും ചികിത്സയില്‍

New Update
തിരുവനന്തപുരം ലേഡീസ് ഹോസ്റ്റൽ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ: 30 കുട്ടികൾക്ക് ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 

Advertisment

കലക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു. അസ്വസ്ഥതയുണ്ടാതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തുകയുമായിരുന്നു.  

ആര്‍ടിഒയുടെ പരാതിയില്‍ ഭക്ഷ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Advertisment