ക്ഷേത്രോത്സത്തോട് അനുബന്ധിച്ച് കഞ്ഞി സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വര്‍ക്കലയില്‍ നൂറിലധികം പേര്‍ ചികിത്സ തേടി

വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. നൂറിലധികം പേര്‍ ചികിത്സ തേടി.

New Update
food Untitledyunus

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. നൂറിലധികം പേര്‍ ചികിത്സ തേടി. വര്‍ക്കല വിളഭാഗം അമ്മന്‍ നട ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കഞ്ഞി സദ്യ കഴിച്ചവര്‍ക്കാണ് രണ്ട് ദിവസത്തിന് ശേഷം വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും പനിയും ശരീരം തളര്‍ച്ചയുമായാണ് ഭൂരിഭാഗം പേര്‍ക്കും അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. 


Advertisment


വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മാത്രമായി 66 ല്‍ അധികം രോഗികള്‍ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയെത്തി. ഇപ്പോഴും ചികിത്സയ്ക്കായി രോഗികള്‍ എത്തുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍  50ലധികം ആള്‍ക്കാര്‍ ചികിത്സ തേടി. 


നിരവധി പേര്‍ മറ്റ് ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. കഞ്ഞി സദ്യ കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ട് മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എന്നതിനാല്‍ ക്ഷേത്രത്തിലെ ആഹാര പദാര്‍ത്ഥങ്ങളുടെ സാമ്പിള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്ഷേത്രത്തിലേക്ക് സംഭരിച്ച വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisment