Advertisment

പത്തനംതിട്ടയിൽ കോളേജ് ഹോസ്റ്റലിൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ട സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഭക്ഷ്യവിഷബാധയേൽക്കുന്നത് നിത്യസംഭവമായിട്ടും നടപടി സ്വീകരിക്കാതെ കോളേജ് അധികൃതർ. ഫീസിനത്തിൽ വലിയ തുക നൽകിയിട്ടും മോശം ഭക്ഷണം കഴിക്കേണ്ട ഗതികേടിൽ വിദ്യാർത്ഥികൾ

New Update
G

പത്തനംതിട്ട: കോളേജ് ഹോസ്റ്റലിൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്.

Advertisment

മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. സംഭവം സ്ഥിരീകരിച്ച കോളേജ് അധികൃതർ ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.


ഒരുപാട് തവണയായി ഇത് ആവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മുമ്പും സ്ഥിരമായി ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്.


 ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നിരിക്കെയാണ് പുഴുവുളള മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നത്.

 

Advertisment