മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്

author-image
admin
New Update
health

 പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാൽ വർധിക്കാൻ ഇത് സഹായിച്ചേക്കാം. പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. ഇതിനായി തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നല്ലതാണ്.

Advertisment

 പ്രോട്ടീൻ,വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ബദാം, അണ്ടിപ്പരിപ്പ്, വാൾനട്സ് തുടങ്ങിയ നട്സുകൾ. കൂടാതെ കാത്സ്യത്തിൻറെ അത്ഭുതകരമായ നോൺ-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്.

 പാൽ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന രാസവസ്തുക്കളായ ഗാലക്റ്റഗോഗുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ബീൻസ്, പയർവർഗങ്ങൾ എന്നിവ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ഈസ്ട്രജൻ എന്നിവയാൽ സമ്പുഷ്ടമാണ്.  പ്രത്യേകിച്ച് ലാക്ടോജെനിക് പയർവർഗമാണ് കടല. അതിനാൽ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാർ കഴിക്കുന്നത് നല്ലതാണ്. 

 പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേൺ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. വിത്തുകളിൽ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതാണ്. 

mothers breastfeeding
Advertisment