അനാരോഗ്യകരമായ ഭക്ഷണരീതിയും കാലാവസ്ഥയുമെല്ലാം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. മുടിയുടെ ആരോഗ്യത്തിനും പോഷകസമൃദ്ധമായ ആഹാരം പ്രധാനപ്പെട്ടതാണ്. പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ മുട്ട മുടിവളർച്ചയ്ക്ക് സഹായകമാണ്. മുടിയുടെ നിർമ്മാണ ഘടകമാണ് പ്രോട്ടീൻ.
ബയോട്ടിൻ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മത്സ്യം മുടി കൊഴിച്ചിൽ തടയുന്നതിനുള്ള മികച്ച ഭക്ഷണമാണ്. കട്ടി കുറഞ്ഞ മുടിയുള്ളവർക്കും മത്സ്യം കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് മുടിയെ ആരോഗ്യമുള്ളതാക്കും.
ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചീര സാലഡുകളിലോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്. പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ആഹാരമാണ്. ഇവ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.
അയൺ, വിറ്റാമിൻ ബി-12, ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്ന എണ്ണമയമുള്ള പദാർത്ഥമായ സെബം ഉൽപ്പാദിപ്പിക്കുന്നതിന് വിറ്റാമിൻ എ സഹായിക്കുന്നു.