/sathyam/media/media_files/EhjmujtR5AE1rTY3JW5J.jpg)
വായു മലിനീകരണം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മലിനമായ വായു ശ്വസിക്കുമ്പോൾ, കണികകളും രാസവസ്തുക്കളും ശ്വസനവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. ഇത് വിവിധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് ​ഗുണം ചെയ്യും.
കുർക്കുമിൻ എന്ന സജീവ സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മലിനീകരണത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി, അണുബാധകളുടെയും വീക്കത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിലൂടെ ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കും.
വൈറ്റമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ പച്ചക്കറികൾ മലിനീകരണം മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും.
വിവിധകരം ബെറിപ്പഴങ്ങളാണ് ശ്വാസകോശാരോ​ഗ്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണം. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ സരസഫലങ്ങളിൽ ഉയർന്ന ആന്റിഓക്‌സിഡന്റുകളുടെ ഉള്ളടക്കം ശ്വാസകോശത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.