ശക്തമായ പേശികൾ അഥവാ മസിലുകള്‍ സന്ധികൾക്ക് പിന്തുണ നൽകുന്നു. കൂടാതെ പരിക്കുകളുടെ സാധ്യത കുറയ്ക്കുകയും, മൊത്തം ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാര്‍ പലപ്പോഴും ജിമ്മില്‍ പോയി മസില്‍ കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സിക്സ് പാക്കിനായി കഠിന പരിശ്രമം നടത്തുന്നവരുമുണ്ട്. പേശി വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചിക്കന്‍ ബ്രെസ്റ്റ്.
വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുമുണ്ട്. പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് സാൽമൺ ഫിഷ്. ഇവ പേശികളുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, ഹൃദയാരോഗ്യം, തലച്ചോറിന്‍റെ പ്രവർത്തനം എന്നിവയ്ക്കും നല്ലതാണ്. ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും.
കുടലിന്‍റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ്, എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും ഇവ നൽകുന്നു. എല്ലാ അവശ്യ അമിനോ ആസിഡുകളുമുള്ള സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുട്ടയും മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും.
ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില്‍ പെരുപ്പിക്കാനും ഇവ സഹായിക്കും. കോട്ടേജ് ചീസിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഇത് കാത്സ്യത്തിന്‍റെ നല്ല ഉറവിടമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. നാരുകൾ, വിറ്റാമിനുകൾ, ആന്‍റിഓക്‌സിഡന്‍റുകള്‍ തുടങ്ങിയ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും പേശികളുടെ വീണ്ടെടുക്കലിനെ സഹായിക്കും.