Advertisment

അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. നിലക്കടല, ട്രീ നട്‌സ് തുടങ്ങിയവയില്‍ അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം.

New Update
hgytttgyu

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാം. ചിലര്‍ക്ക് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, മലിനീകരണം തുടങ്ങിയവ മൂലം ചർമ്മരോഗങ്ങൾ അല്ലെങ്കിൽ അലര്‍ജികള്‍ ഉണ്ടാകാം. ചില ഭക്ഷണങ്ങളും ചിലരിൽ അലർജിക്ക് കാരണമാകും. ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ മൂലമാണ് ഇത്തരം അലര്‍ജികള്‍ ഉണ്ടാകുന്നത്.

Advertisment

തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. ചിലര്‍ക്ക് നട്സും അലര്‍ജി ഉണ്ടാക്കാം. നിലക്കടല, ട്രീ നട്‌സ് തുടങ്ങിയവയില്‍ അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ അലര്‍ജിക്ക് കാരണമായേക്കാം.

ചിലര്‍ക്ക് പശുവിന്‍റെ പാലും അലര്‍ജിയുണ്ടാക്കാം. പാലിലെ പ്രോട്ടീനാണ് ഇത്തരക്കാരില്‍ അലര്‍ജി ഉണ്ടാക്കുന്നത്. മുട്ട എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് മുട്ടയും അലര്‍ജി ഉണ്ടാക്കാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചിലര്‍ക്ക് അലർജിയുണ്ടാക്കും.

മുട്ട കഴിക്കുന്നത് അലർജിയുള്ള വ്യക്തികളിൽ ചൊറിച്ചിൽ, എക്സിമ പോലുള്ള ചർമ്മ പ്രതികരണങ്ങൾക്ക് കാരണമാകും. അത്തരക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. ചിലര്‍ക്ക് സോയയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും അലര്‍ജി ഉണ്ടാക്കാം. ഗോതമ്പിലെ ഗ്ലൂട്ടണ്‍ അലര്‍ജിയുള്ളവരും ഉണ്ട്. അത്തരക്കാര്‍ ഗോതമ്പ് ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

foods-that-can-trigger-skin-allergies
Advertisment