New Update
/sathyam/media/media_files/2025/05/30/ATZpmbqSTwjB9aG3qanK.jpg)
തിരുവനന്തപുരം: കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിൽ നിന്നും ഈ വർഷം പത്താം ക്ലാസ് കഴിഞ്ഞ ഭദ്ര ഹരി എന്ന വിദ്യാർത്ഥിനി എഴുതിയ 'മഴമേഘങ്ങൾ ' എന്ന ഗാനമാണ് 2025 - 26 അധ്യയനവര്‍ഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.
Advertisment
പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും.കൂടാതെ അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.പ്രവേശനോത്സവ ഗാനം എഴുതിയ ഭദ്രയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിക്കുകയും ഭദ്രയുടെ തന്നെ ശബ്ദത്തിൽ പാടിയത് കേൾക്കുകയും ചെയ്തു.ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവ ചടങ്ങിലേക്ക് കുഞ്ഞു കവയിത്രിയെ വിദ്യാഭ്യാസ മന്ത്രി ക്ഷണിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us