New Update
/sathyam/media/media_files/KdKzrG5hzv5f6BQorCUO.jpg)
കോഴിക്കോട്: മാഹിയില്‍ നിന്ന് അനധികൃതമായി കടത്തിയ വിദേശമദ്യവുമായി രണ്ട് പേര്‍ പിടിയില്‍. നാദാപുരം വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ ജയസൂര്യ(28), വെസ്റ്റ്ബംഗാള്‍ സ്വദേശി സുബീര്‍ ദാസ്(25) എന്നിവരെയാണ് 29 കുപ്പി വിദേശമദ്യവുമായി നാദാപുരം എസ്ഐ എംപി വിഷ്ണു അറസ്റ്റ് ചെയ്തത്.
Advertisment
നാദാപുരം - തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. സുബിര്‍ ദാസില്‍ നിന്ന് അര ലിറ്ററിന്റെ 11 കുപ്പികളും ജയസൂര്യയില്‍ നിന്ന് 18 കുപ്പികളുമാണ് പിടികൂടിയത്.
വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ എന്നിവിടങ്ങളില്‍ വില്‍പനക്കായി കൊണ്ടുപോവുകയായിരുന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.