/sathyam/media/media_files/2026/02/21/foriegn_tourists_kerala-2026-02-21-18-01-42.jpg)
കോട്ടയം: കേരളത്തിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടം. കോവിഡ് കാലത്തിനു ശേഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടല്ലെങ്കിലും കഴിഞ്ഞ വര്‍ഷം നില അല്‍പ്പം മെച്ചപ്പെടുത്തിയിരുന്നു.
2025 ല്‍ 821999 വിദേശ സഞ്ചാരികളാണു കേരളം സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 11.3 ശതമാനം വര്‍നയെന്നാണു ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണു കൂടുതലായി എത്തുന്നത്.
/filters:format(webp)/sathyam/media/media_files/2026/02/21/responsible_tourism_kerala-2026-02-21-18-06-21.jpg)
ഇതില്‍ നല്ലൊരു ശതമാനം എത്തുന്നത് ആയുര്‍വേദ ചികിത്സകള്‍ക്കായാണ്. മെഡിക്കല്‍ ടൂറിസത്തിനു മികച്ച സാധ്യത കേരളത്തില്‍ ഉണ്ടെങ്കിലും ആയുര്‍വേദ ചികിത്സകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മേഖലകള്‍ തേടി എത്തുന്നവര്‍ കുറവാണ്. അമേ ആയുര്‍വേദ ചികിത്സ രിക്കുകയും ബ്രിട്ടനും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സര്‍ജറി ഉള്‍പ്പടെയുള്ള ചികിത്സകള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. കേരളത്തില്‍ ഇവ വളരെ പെട്ടന്നു സാധിക്കുകയും ചെയ്യും.
/sathyam/media/post_attachments/img/ayurveda-treatment-in-kerala-585000.jpg)
വിദേശത്തു ചെലവിടുന്ന തുകയുടെ ചെറിയൊരംശം കൊണ്ട് കേരളത്തില്‍ ചികിത്സ സാധ്യമാകുന്നു എന്നതും ഒരു ഘടകമാണ്. ശസ്ത്രക്രിയകള്‍ക്കായി മാസങ്ങളും വര്‍ഷങ്ങളും വിദേശ രാജ്യത്തു കാത്തിരിക്കുന്ന ഇവര്‍ക്ക്, ദിവസങ്ങള്‍ക്കുള്ളില്‍ സങ്കീര്‍ണ്ണമായ ഏതൊരു ശസ്ത്രക്രിയയും ചെയ്തുകിട്ടുന്നുവെന്നതും നേട്ടമായി കാണുന്നു. ലോകോത്തര ചികിത്സ നല്‍കാന്‍ പ്രാപ്തരായ ഡോക്ടര്‍മാരും സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരും കേരളത്തിലുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. മികച്ച രൂപകല്പനയും അത്യന്താധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട പരിചരണവും നമ്മുടെ ആശുപത്രികളെ വിദേശികള്‍ക്കു പ്രിയങ്കരമാകേതാണ്.
/filters:format(webp)/sathyam/media/media_files/2026/01/22/tourism-2-2026-01-22-13-04-31.jpg)
എന്നാല്‍, കേരളത്തിന്റെ ആരോഗ്യ വികസനം വിദേശ രാജ്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ വിദേശികള്‍ എത്തുന്നതു മാറ്റി നിര്‍ത്തിയാല്‍ ഈ രംഗത്തു കേരളം വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടില്ല. അതേമസയം, ചികിത്സാ പിഴവുകളുടെ വാര്‍ത്തകള്‍ ദേശീയ -അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് കേരളത്തില്‍ തിരിച്ചടിയാണ്.
തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂര്‍, തെക്കന്‍ കൊറിയ, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ മെഡിക്കല്‍ ടൂറിസരംഗത്തെ പ്രബല രാഷ്ട്രങ്ങള്‍. 2024-ല്‍ 73 ലക്ഷം ആളുകള്‍ മെഡിക്കല്‍ ടൂറിസത്തിനായി ഇന്ത്യയിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
/filters:format(webp)/sathyam/media/media_files/UAd2LFkHBPmCbxhGJgjd.jpg)
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവ മെഡിക്കല്‍ ടൂറിസത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളായി കൊച്ചിയും മെഡിക്കല്‍ ടൂറിസരംഗത്തു കുതിച്ചുകയറ്റം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏതാനും നഗരങ്ങളില്‍ മാത്രം തമ്പടിച്ച മെഡിക്കല്‍ ടൂറിസം കേരളത്തിലെ എല്ലാ നഗരങ്ങളിലും ചെറുപട്ടണങ്ങളില്‍ പോലും ഇടം കണ്ടെത്തുന്ന രീതിയിലേക്ക് വളരേണ്ടതുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us