Advertisment

കോവളത്ത് യോഗാ പരിശീലനത്തിനെത്തിയ വിദേശ വനിതയ്ക്കുനേരെ ലൈം​ഗികാതിക്രമം; പ്രതിയായ പരിശീലകൻ ഒളിവിൽ

New Update
535353

തിരുവനന്തപുരം: യോഗാ പരിശീലനത്തിനെത്തിയ അർജന്റീന സ്വദേശിനിയ്ക്കുനേരെ പരിശീലകന്റെ ലൈംഗികാതിക്രമം. കോവളത്താണ് സംഭവം.

Advertisment

കോവളം ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററില്‍ ക്ലാസിനിടയിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശിയായ പരിശീലകന്‍ സുധീര്‍, അര്‍ജന്റീന സ്വദേശിനിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. യുവതി തന്നെയാണ് കോവളം പോലീസിൽ പരാതി നൽകിയത്.

സംഭവത്തിനുശേഷം പ്രതി സുധീർ ഒളിവില്‍ പോയി. പ്രതിയ്ക്കായി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ടെന്ന് കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് അറിയിച്ചു.

സെപ്റ്റംബർ 26-നാണ് അര്‍ജന്റീന സ്വദേശിനി അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോവളത്തെത്തിയത്. തുടര്‍ന്ന് ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തായി സുധീർ പരിശീലിപ്പിക്കുന്ന യോഗാ സെന്ററില്‍ പരിശീലനത്തിന് ചേര്‍ന്നു.

തിങ്കളാഴ്ച രാവിലെ ഏഴിന് സെന്ററില്‍ എത്തണമെന്ന് സുധീർ യുവതിയോട് പറഞ്ഞു. അങ്ങനെയാണ് യുവതി പരിശീലനത്തിനായി സെന്ററിൽ എത്തിയത്. യോഗാ ക്ലാസ് എടുക്കുന്നതിനിടയില്‍ സുധീർ ,യുവതിയുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഉടൻ തന്നെ യുവതി സുധീറിനെ തടയുകയും, കയർക്കുകയും ചെയ്തു. തുടര്‍ന്നാണ് കോവളം പോലീസില്‍ പരാതി നല്‍കിയത്.

 

 

 

 

Advertisment