Advertisment

കൊച്ചിയിൽ വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്, 12 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

New Update
57577

കൊച്ചി: മട്ടാഞ്ചേരിയിൽ വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം. സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച 12 പേർക്കെതിരെ കേസെടുത്തു.

Advertisment

വിദേശ വനിതകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസുകാർക്ക് നേരെ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെ കല്‍വത്തി പാലത്തിന് സമീപമായിരുന്നു സംഭവം. വിദേശ വനിതകൾ പരാതി നൽകിയിട്ടില്ല. പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ യുവാക്കൾ അസഭ്യം പറഞ്ഞതോടെ ഇവരോട് സ്ഥലത്ത് നിന്ന് പോകാൻ പൊലീസുകാർ പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം.

സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ എത്തി മുഖ്യപ്രതിയെ പിടികൂടി. എന്നാൽ പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ ബന്ധുക്കളെത്തി ആക്രമിച്ച് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എല്ലാ പ്രതികളും നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

Advertisment