പാലക്കാട്ട് കടുവാ സെൻസസിന് പോയ വനപാലക സംഘം വനത്തിൽ കുടുങ്ങി. സംഘത്തിൽ രണ്ടു പേർ വനിതകൾ

സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.

New Update
1513799-or

 പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയ വനപാലക സംഘമാണ് വനത്തിൽ കുടുങ്ങിയത്.

Advertisment

അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിലാണ് അഞ്ചംഗ വനപാലകസംഘം കുടുങ്ങിയത്. സംഘത്തിൽ രണ്ടു പേർ വനിതകളാണ്. വൈകിട്ടോടെ വഴിതെറ്റി ഇവർ കാട്ടിൽ കുടുങ്ങുകയായിരുന്നു.

സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. ഇവരെ ഫോണിൽ ബന്ധപ്പെട്ടെന്നും തിരിച്ചെത്തിക്കാൻ പുതൂരിലെ ആർആർടി സംഘം വനത്തിലേക്ക് പോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Advertisment