സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഇനി ഉടമയ്ക്ക് മുറിച്ച് വിൽക്കാം. സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണറുടെ അംഗീകാരം. വനവകുപ്പ് മുഖേന ലേലം നടത്തി മുഴുവൻ വില ഭൂഉടമയ്ക്ക് ലഭിക്കും. ചന്ദനകൃഷിക്ക് പ്രോത്സാഹനവും കർഷകർക്ക് വലിയ സാമ്പത്തിക നേട്ടവും ലക്ഷ്യം

New Update
2062575-sandalwood-tree

തി​രു​വ​ന​ന്ത​പു​രം: സ്വന്തം ഭൂമിയിൽ നിൽക്കുന്ന ചന്ദന മരം ഉടമയ്ക്ക് മുറിച്ച് വിൽക്കാം. സു​പ്ര​ധാ​ന കേ​ര​ള വ​ന (ഭേ​ദ​ഗ​തി) ബി​ല്ലി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി. സ്വ​കാ​ര്യ ഭൂ​മി​യി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ച് വ​നം വ​കു​പ്പ് മു​ഖേ​ന വി​ൽ​പ്പ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ് ബി​ല്ലി​ലെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

Advertisment

ഇ​രത്തിൽ മു​റി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ച​ന്ദ​ന​മ​ര​ത്തി​ന്‍റെ വി​ല ഭൂ ​ഉ​ട​മ​യ്ക്ക് ല​ഭി​ക്കും. നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് ച​ന്ദ​ന കൃ​ഷി വ്യാ​പി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ച​ന്ദ​ന മ​ര​ങ്ങ​ള്‍ വ​ച്ചുപി​ടി​പ്പി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ട്രീ ​ബാ​ങ്കിംഗ് പ​ദ്ധ​തി നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഭൂ ​ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ ഭൂ​മി​യി​ലു​ള്ള ച​ന്ദ​ന​മ​രം മു​റി​ച്ചു വി​ൽ​പ്പ​ന ന​ട​ത്താ​ൻ നി​ല​വി​ൽ അ​ധി​കാ​ര​മി​ല്ലാ​യി​രു​ന്നു. സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്നും ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യാ​ലും സ്ഥ​ല ഉ​ട​മ​ക്കെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ച​ന്ദ​ന മ​രം ഉ​ട​മ​യ്‌ക്ക് വി​ൽ​ക്കാ​നാ​കും.

Advertisment