/sathyam/media/media_files/2026/01/31/895d9b78-3e0f-42f8-8aa8-88c9da5d0aef-2026-01-31-16-26-06.jpg)
കോട്ടയം: തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലുള്‍പ്പടെ പങ്കെടുത്ത മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍(86) അന്തരിച്ചു. കോതമംഗലം വാടാട്ടുപാറയില്‍വെച്ചായിരുന്നു അന്ത്യം. 15 വയസില്‍ തന്നെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായിരുന്ന സ്റ്റീഫന്‍ തലശേരി ആക്രമണകേസില്‍ ഉള്‍പ്പടെ പ്രതിയാണ്. 15 വര്‍ഷത്തോളം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാര്‍ട്ടിയിലേക്ക് എത്തി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ നിന്നു. തുടര്‍ന്നു നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കു മാറി.
തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ പ്രസ്ഥാനത്തില്‍ സജീവമായി. തുടര്‍ന്ന് ഒളിവില്‍പോയി കേരളത്തിലുട നീളം വിപ്ലവപാര്‍ട്ടികള്‍ കെട്ടിപ്പടുത്തു. 1971-ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ജയിലില്‍വച്ചുതന്നെ നക്‌സലൈറ്റ് ആശയങ്ങള്‍ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവര്‍ത്തനത്തിലേക്ക് വഴിതിരിഞ്ഞു.
ചരിത്രശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്‍, അര്‍ദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us