പുതുമുഖങ്ങളുടെ ഫീൽഗുഡ് ആക്ഷൻ ത്രില്ലർ 'ഒരു വയനാടൻ കഥ'; ടീസർ റിലീസ് ആയി... ചിത്രം നാളെ തീയേറ്റർ റിലീസിന് എത്തും

New Update
oru vayanadan kadha

പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ഒരു വയനാടൻ കഥ'. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ഫീൽഗുഡ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രം നവംബർ 14ന് തിയേറ്ററുകളിലേക്ക് എത്തും.

Advertisment

സാൻഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിൻ്റെ കഥ. അന്തരിച്ച പ്രിയ താരങ്ങളായ മാമുക്കോയയുടെയും, കലാഭവൻ ഹനീഫിൻ്റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രമെന്നത് മറ്റൊരു പ്രത്യേകത.

ഇവരെ കൂടാതെ ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്.

സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ എന്നിവരുടെ വരികൾക്ക് പ്രമോദ് സാരംഗ് സംഗീതം നൽകുന്നു. ബൈജു എഴുപുന്ന, അഖില ആനന്ദ്, അഫ്സൽ, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ ഗായകർ.

oru vayanadan kadha-2

എഡിറ്റർ: ഷമീർ ഖാൻ, അരുൺ രാഘവ്, ആർട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി നാഥ്, കോസ്റ്റ്യൂംസ്: അഫ്സൽ, കൊറിയോഗ്രാഫർ: ഷംനാസ്, ആക്ഷൻ: അംജത്ത് മൂസ & രതീഷ് ശിവരാജൻ, പ്രൊഡക്ഷൻ കൺട്രോളർ: നസീർ ഇബ്രാഹിം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നിസാർ വടകര, അസോസിയേറ്റ് ഡയറക്ടർ: പ്രസൂൺ പ്രകാശ്, മോഹൻ സി നീലമംഗലം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു, മിക്സിംഗ്: ഫൈനൽ മിക്സ് ട്രിവാൻഡ്രം, ഡി.ഐ: മാഗസിൻ മീഡിയ, ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment