/sathyam/media/media_files/2026/01/20/thomas-mattamundayil-infam-meeting-2026-01-20-19-57-05.jpg)
കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തി കേവലം ഒരു തൊഴിലായി സ്വീകരിച്ചവരല്ല കര്‍ഷകര്‍, പകരം അതൊരുദൈവ വിളിയായി സ്വീകരിച്ചു ജീവിത അവസ്ഥയായി ഉള്‍ക്കൊണ്ടവരാണെന്നു ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.
/filters:format(webp)/sathyam/media/media_files/2026/01/20/infam-award-function-18-2026-01-20-19-35-02.jpg)
ദൈവം നിങ്ങള്‍ക്കു നല്‍കിയ കൃഷി ഭൂമിയാകുന്ന ബലിവേദിയില്‍ നിങ്ങളുടെ കര്‍ഷക ജീവിതമാകുന്ന ജീവിത ബലി അര്‍പ്പിച്ചു നിങ്ങളുടെ ശരീരവും രക്തവും ലോകത്തിനു മുഴുവന്‍ ഭക്ഷണവും പാനീയവുമായി നല്‍കയവരാണു കര്‍ഷകര്‍.
/filters:format(webp)/sathyam/media/media_files/2026/01/20/infam-award-function-22-2026-01-20-19-33-37.jpg)
ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു മതിയായ വില ലഭിക്കാതെയിരുന്നപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ അവഗണന ലഭിച്ചപ്പോഴും അതില്‍ പരാതിയില്ലാതെ വിശക്കുന്ന വയറുകള്‍ക്കു അന്നമായി മാറിയവരാണു നിങ്ങള്‍.
/filters:format(webp)/sathyam/media/media_files/2026/01/20/infam-award-function-16-2026-01-20-19-30-04.jpg)
നിങ്ങള്‍ ഞങ്ങള്‍ക്കു കാണപ്പെട്ട ദൈവങ്ങളാണ്. നിങ്ങളുടെ മുഖങ്ങളില്‍ നിര്‍വൃതിയുടെ നിറവുകള്‍ ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ കണ്ണുകളില്‍ ത്യാഗത്തിന്റെ തിളക്കം ഞങ്ങള്‍ കാണുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/22/infam-award-function-2026-01-22-00-18-21.jpg)
കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണു വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/22/infam-award-function-2-2026-01-22-00-19-46.jpg)
ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2026/01/22/infam-award-function-3-2026-01-22-00-25-40.jpg)
ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 75 വയസ് കഴിഞ്ഞ 921 കര്‍ഷകര്‍ക്കാണു വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us