ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ട് പേർ കോഴിക്കോട് അറസ്റ്റിൽ

New Update
B

കോഴിക്കോട്: ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. സംഭവത്തിൽ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ബൈത്തുൽ നമസ് വീട്ടിൽ അറഫാസ് (27), കോഴിക്കോട് ഒളവണ്ണ സ്വദേശി നടുവത്ത് മിത്തൽ വീട്ടിൽ ജംഷാദ് (32) എന്നിവരെ തൃശ്ശൂർ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ കയ്യിൽ നിന്നും 46 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരുന്നത്. കേസിൽ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആളുകളെ പ്ലക്സ് ടിവി ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും വൻ തുക ലാഭം വാഗ്ദാനം ചെയ്യുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിനിരയായവരിൽ നിന്നും സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച് ഇരകളെ ചതിക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.

 

Advertisment