ഗവ. സൈബര്‍പാര്‍ക്കില്‍ സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി

New Update
Cyber Medical Camp

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കായി സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി. നെല്ലിക്കോട് അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ പരിശോധന, ബോഡി മാസ് ഇന്‍ഡെക്സ് എന്നിവയാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സഹ്യ കെട്ടിടത്തിലെ ഗെയിം സോണിലായിരുന്നു ക്യാമ്പ് നടത്തിയത്. സൈബര്‍ പാര്‍ക്ക് സിഒഒ വിവേക് നായര്‍, എച് ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനുശ്രീ, പാര്‍ക്ക് സെന്റര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടക്കം വിവിധ കമ്പനികളില്‍ നിന്നായി 200 ലേറെ ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനുള്ള ലഘു ബോധവത്കരണ നിര്‍ദ്ദേശങ്ങളും ക്യാമ്പിനോടനുബന്ധിച്ച് നല്‍കി.

Advertisment
Advertisment