New Update
/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്കികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സെപ്റ്റംബര്‍ 29 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
ഡിഡിആര്‍സിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് രാവിലെ 10 മണിക്ക് ടെക്നോപാര്‍ക്ക് ക്ലബ്ബ് ഹൗസില്‍ ആരംഭിക്കും. കണ്ണ്, ചെവി, പല്ല്, രക്തസമ്മര്‍ദ്ദം, ബിഎംഐ പരിശോധനകള്‍ക്കു പുറമേ സോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും ക്യാമ്പില്‍ ലഭ്യമാണ്.
പ്രത്യേക ഇളവുകളുള്ള ഹെല്‍ത്ത് പാക്കേജുകളും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. വിവിധ രക്തപരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ നടത്താവുന്നതാണ്. 1399 രൂപയ്ക്ക് മുകളിലുള്ള എല്ലാ പാക്കേജുകള്‍ക്കും സൗജന്യ ഇസിജി പരിശോധന ഉണ്ടായിരിക്കും.
ഈ ലിങ്കിലൂടെ രജിസ്ട്രേഷന്‍ നടത്താം https://forms.gle/4661E6wJ1KzBXvsF9
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. നിധീഷ് (9495514030)