താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്‍റിന് മുന്നൂറ് മീറ്റർ ചുറ്റളവിൽ ഏ‍ഴ് ദിവസത്തേക്ക് നിരോധാജ്ഞ

New Update
fresh-cut-waste-management-plant

കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷം നടന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

Advertisment

റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ 7 ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അനുമതി ലഭിച്ചെങ്കിലും പ്ലാൻ്റ് തുറക്കുന്ന കാര്യത്തിൽ മാനേജ്മെൻ്റ് തീരുമാനം എടുത്തിട്ടില്ല. തുറന്നാൽ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ് സമരസമിതി.

ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഫ്രഷ് കട്ട് പ്ലാൻ്റിനോട് ചേർന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. 

പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിരോധനാജ്ഞ നിലവിൽ വന്നു. അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തു ചേരാൻ പാടില്ല. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ.

Advertisment