ആലപ്പുഴ: അരൂര്‍ എരമല്ലൂരില്‍ യുവാവിനെ സുഹൃത്ത് പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണന്‍(26)ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ ഒളിവിലാണ്.
കൊല്ലപ്പെട്ട ജയകൃഷ്ണന്‍ കോട്ടയത്ത് നിന്ന് നാടുകടത്തപ്പെട്ട കാപ്പാ കേസ് പ്രതിയാണ്. തുടര്‍ന്നാണ് ഇയാള്‍ അരൂരില്‍ എത്തുന്നതും പൊറോട്ട കമ്പനിയില്‍ ജോലിക്ക് കയറുന്നതും. എരമല്ലൂരിലെ ത്രീസ്റ്റാര്‍ പൊറോട്ട കമ്പനിയിലെ സപ്ലയര്‍ കം ഡ്രൈവറാണ് ജയകൃഷ്ണന്‍. ഇയാളുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമാണ് പ്രേംജിത്ത്.