അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

പുന്നപ്ര സ്വദേശി ദിനേശന്‍(50) ആണ് കൊല്ലപ്പെട്ടത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
dineshan

ആലപ്പുഴ: അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശന്‍(50) ആണ് കൊല്ലപ്പെട്ടത്. 

Advertisment

കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിന്റെ അച്ഛന്‍ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. 


പുന്നപ്ര വാടയ്ക്കലില്‍ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ മുതല്‍ ഇയാളെ പാടത്ത് കിടക്കുന്ന നിലയില്‍ കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്.

 


ഉച്ച കഴിഞ്ഞും അയാള്‍ സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 


എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. 

പൊലീസ് അന്വേഷണം നടത്തിയതിലൂടെയാണ് തൊട്ടടുത്ത കിരണിലേക്ക് അന്വേഷണം എത്തുന്നത്. കിരണിന്റെ അമ്മയുടെ സുഹൃത്താണ് ദിനേശന്‍. കഴിഞ്ഞ ദിവസം രാത്രി ദിനേശന്‍ വീട്ടീലേക്ക് വന്നപ്പോഴാണ് കിരണ്‍ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. 



വീട്ടിലെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തില്‍ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.


 

Advertisment