തലസ്ഥാനം പിടിച്ചാൽ കേരള ഭരണം പിടിക്കാം. തലസ്ഥാന പോരിന് കരുതലോടെ മുന്നണികൾ. നിലവിൽ 14ൽ 13സീറ്റും ഇടതിന്. ഇത്തവണ കരുത്തരെ ഇറക്കി പോരാടാൻ യുഡിഎഫ്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും ലക്ഷ്യമിടുന്നത് ജയം മാത്രം. വട്ടിയൂർകാവിൽ മുരളീധരൻ-ശ്രീലേഖ പോരാട്ടം വരും. കടകംപള്ളി ഒഴികെ എൽഡിഎഫിന്‍റെ സിറ്റിംഗ് എംഎൽഎമാർ കളത്തിലിറങ്ങും. തലസ്ഥാനത്ത് വരുന്നത് ഹൈ വോൾട്ടേജ് പോരാട്ടം

1991, 2001, 2011 വർഷങ്ങളിൽ യുഡിഎഫ് എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യുഡിഎഫ് സംസ്ഥാനഭരണവും പിടിച്ചു. അതിനാൽ തലസ്ഥാനത്തെ വിജയം ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ്.

New Update
k muraleedharan rajeev chandrasekhar v muraleedharan r sreelekha
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാമെന്നാണ് കേരള രാഷ്ട്രീയത്തിലെ വിശ്വാസം. ഇതൊരു അന്ധവിശ്വാസമല്ലെന്ന് അടുത്തുകാലത്തെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാൽ വ്യക്തമാവും.  

Advertisment

1987, 1996, 2006, 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി. ഈ വർഷങ്ങളിൽ സംസ്ഥാനഭരണവും ഇടതുമുന്നണിക്കായിരുന്നു. 


1991, 2001, 2011 വർഷങ്ങളിൽ യുഡിഎഫ് എട്ട് മുതൽ 10 സീറ്റ് വരെ ജില്ലയിൽ നേടി. ഈ വർഷങ്ങളിൽ യുഡിഎഫ് സംസ്ഥാനഭരണവും പിടിച്ചു. അതിനാൽ തലസ്ഥാനത്തെ വിജയം ഇരുമുന്നണികൾക്കും ഏറെ നിർണായകമാണ്.

തലസ്ഥാനത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ 13 ഉം സ്വന്തമാക്കി അസൂയാവഹമായ വിജയമാണ് 2021 തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജില്ലയിൽ നേടിയത്. 

യു.ഡി.എഫിന് ആകെ കിട്ടിയത് കോവളം മണ്ഡലം മാത്രം. ഒരിക്കൽ നേമത്ത് വിജയം കണ്ട ബി.ജെ.പിക്ക് ആവട്ടെ പിന്നീട് അതാവർത്തിക്കാനുമായില്ല. അതു കൊണ്ട് തന്നെ ഇക്കുറി ജില്ലയിൽ മത്സരം കടുക്കും. 


ഇത്തവണ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും അങ്കത്തിനിറക്കി വിജയമുറപ്പിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. സി.പി.ഐയ്ക്ക് രണ്ടും ജനാധിപത്യ കേരള കോൺഗ്രസിനും ജനതാദളിനും ഓരോ സീറ്രുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയത്. ഇതിൽ ജനതാദളിന് മാത്രമാണ് ജയിക്കാൻ കഴിയാതെ പോയത്. 


antony

സീറ്റുകളുടെ എണ്ണം സംബന്ധിച്ച് എൽ.ഡി.എഫിൽ നിലവിൽ ഒരുവിധ തർക്കങ്ങളുമില്ല. എന്നാൽ തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജുവിന് മത്സരിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ സി.പി.എം ആ സീറ്റും ഏറ്റെടുക്കും. തൊണ്ടി തിരിമറിക്കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്.

v sasi gr anil

സി.പി.ഐയിൽ സ്ഥാനാർത്ഥി തീരുമാനമായില്ലെങ്കിലും നെടുമങ്ങാട്ട് മന്ത്രി ജി.ആർ അനിൽ വീണ്ടും മത്സരിക്കും. ചിറയിൻകീഴിൽ വി ശശിക്കാണ് സാദ്ധ്യത. 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി ശശി മത്സരത്തിന് തയ്യാറായില്ലെങ്കിൽ യുവ നേതാവായ മനോജ് ഇടമനയെ പരിഗണിക്കും. 

k muraleedharan m vincent


യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായിട്ടില്ല. വട്ടിയൂർക്കാവിൽ കെ മുരളീധരനും കോവളത്ത് എം വിൻസെന്റും സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. 


malayinkeezhu vanugopal n sakthan mm hassan vs sivakumar

പാറശാലയിൽ ‌മുൻമന്ത്രി വി.എസ് ശിവകുമാറും നെയ്യാറ്റിൻകരയിൽ മുൻ സ്പീക്കർ എൻ ശക്തനും കാട്ടാക്കടയിൽ മലയിൻകീഴ് വേണുഗോപാലും അരുവിക്കരയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസ്സനും മത്സരിച്ചേക്കും. 

നെടുമങ്ങാട്ട് യുവനേതാവ് ബി.ആർ.എം ഷെഫീറും വാമനപുരത്ത് പാലോട് രവി അല്ലെങ്കിൽ ടി ശരത്ചന്ദ്രപ്രസാദ് എന്നിവരോ കഴക്കൂട്ടത്ത് അഖിൽ.ജെ.എസ്, ഡോ. എസ്.എസ് ലാൽ ഇവരിലൊരാളോ വർക്കലയിൽ വർക്കല കഹാർ, ഡോ. എസ്.എസ് ലാൽ ഇവരിലൊരാളോ ചിറയിൻകീഴ് കെ.എസ്.ഗോപൻ, അജിത്ത് എന്നിവരിലൊരാളോ മത്സരിച്ചേക്കും.

palod ravi brm shefeer t sharath chandra prasad akhil js varkala kahar


ബി.ജെ.പിയും തിരുവനന്തപുരത്ത് ഏറെ വിജയപ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി പിടിച്ചെടുത്ത നേമം കഴിഞ്ഞ തവണ കൈവിട്ടെങ്കിലും ഇത്തവണ രാജീവ് ചന്ദ്രശേഖറെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കാനാണ് നീക്കം. 


karamana jayan r sreelekha v muraleedharan pk krishnadas

വി മുരളീധരൻ കഴക്കൂട്ടത്ത് സജീവ സാന്നിദ്ധ്യമായുണ്ട്. കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസ്, തിരുവനന്തപുരത്ത് സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ, വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പിയും നഗരസഭാ കൗൺസിലറുമായ ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്. 

ks sabarinath rajeev chandrasekhar sasi tharoor vaishna suresh

നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരേ കെ.എസ് ശബരീനാഥന്റെയും വൈഷ്ണാസുരേഷിന്റെയുമൊക്കെ പേരുകൾ കേൾക്കുന്നുണ്ട്.

എന്നാൽ രാജീവിനെതിരേ ശശി തരൂരിനെ രംഗത്തിറക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. എന്തായാലും മൂന്ന് മുന്നണികൾക്കും തലസ്ഥാനത്തെ മത്സരം അഭിമാനപോരാട്ടമാണ്.

Advertisment