/sathyam/media/media_files/6VkmOYRH1vyOU84Rv8Yp.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പിടിക്കാൻ തന്ത്രങ്ങൾ ഒരുക്കി മുന്നണികൾ. നാലു മാസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളെ ഒരു മുഴം മുന്നേ കളത്തിലിറക്കാനാണ് മൂന്ന് മുന്നണികളും ലക്ഷ്യമിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, അഞ്ച് നഗരസഭകൾ, ഒൻപതു ബ്ലോക്ക് പഞ്ചായത്തുകൾ, 43 ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് അധികാരത്തിൽ വന്നിരുന്നു.
നേട്ടം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. വൈക്കത്ത് കോൺഗ്രസിൻ്റെ പി.ആർ സോനയാകും മത്സരത്തിനുണ്ടാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ വൈക്കം നഗരസഭ പിടിക്കാൻ സാധിച്ചത് കോൺഗ്രസിന് ആത്മ വിശ്വാസം പകരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/01/pr-sona-2026-01-01-19-26-13.jpg)
യുഡിഎഫ് സിറ്റിംഗ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും എന്ന സൂചനകൾ ഉണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട് താൽപര്യമില്ല. ഇക്കാര്യത്തിൽ ചർച്ച നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ തവണ വിജയിച്ച വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം പാലാ, കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനും എല്‍ഡിഎഫ് ശ്രമങ്ങൾ തുടങ്ങി.
തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്‍ക്കങ്ങളിലേക്കു കടക്കുകയാണ് എല്‍ഡിഎഫ്. മേഖലാജാഥകൾ നയിക്കുക കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ്.
/filters:format(webp)/sathyam/media/media_files/2025/01/20/IdJExJ2MDjCeKeJPpf8l.jpg)
ഇടതുപക്ഷത്ത് എത്തിയശേഷം ജോസ് കെ.മാണിക്ക് മുന്നണിയുടെ ഒരു ജാഥ നയിക്കാൻ അവസരം ലഭിക്കുന്നത് ആദ്യമാണ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയത്തിക്കാട്ടിയാവും ജാഥകൾ സംഘടിപ്പിക്കുക.
തദ്ദേശതെരഞ്ഞെടുപ്പിൽ മൂന്നു പഞ്ചായത്തുകളിൽ ഭരണം പിടിച്ച എൻഡിഎയ്ക്ക് ജില്ലയിൽ ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. കാഞ്ഞിരപ്പള്ളിയിലാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകൾ വച്ചു നോക്കുമ്പോൾ നിയമസഭയിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണത്തേക്കാ കൂടുതൽ വോട്ടുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം. ഈരാറ്റുപേട്ടയുടെ ഭാഗമായ പൂഞ്ഞാർ നിയോജകമണ്ഡലം പിടിക്കുക ബിജെപിക്കു വെല്ലുവിളിയാണ്.
പിന്നീട് പ്രതീക്ഷയുള്ളത് പാലായിലയിലും ഏറ്റുമാനൂരിലുമാണ്. ഇവിടെ ക്രൈസ്തവ - ബിഡിജെഎസ് ബന്ധം തുണക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പ്രാദേശിക അസ്വാരസ്യങ്ങൾ പരിഹരിച്ചു നാലു മാസം കൊണ്ടു കൂടുതൽ കരുത്തരാകാൻ കഴിയുമെന്നും ബിജെപി കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us