/sathyam/media/media_files/2025/12/02/1513770-ayathill-2025-12-02-20-37-14.webp)
കൊല്ലം: കൊല്ലം കോർപറേഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയിൽ പണപ്പിരിവ്. കോർപറേഷനിലേ അയത്തിൽ ഡിവിഷനിലെ സ്ഥാനാർഥിയായ ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്.
ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു.
സിഡിഎസ് ഭാരവാഹിയാണ് അംഗങ്ങൾക്ക് സന്ദേശം അയച്ചത്. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
എഡിഎസ് ചെയർപേഴ്‌സൺ തന്നെ വിളിച്ചെന്നും ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചെന്നും ഫണ്ടെന്ന നിലയിൽ ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.
മുൻ എഡിഎസ് ചെയർപേഴ്സണായിരുന്നു ജാരിയത്ത്. അതേസമയം, പണപ്പിരിവ് തന്റെ അറിവോടെ അല്ലെന്ന് ജാരിയത്ത് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us