പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു; ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ഇടവേള നൽകി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും.  ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക

New Update
paul rahul gandhi

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു.

Advertisment

മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

ഇതിനിടെ, വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും.  ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക.

നിലവിൽ വാരാണസിയിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് വയനാട്ടിലേക്ക് രാഹുൽ എത്തുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. 

Advertisment