കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവ വേദിയിലെ കെഎസ്യു എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് ജി സുധാകരന്‍.
കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ല. കല എന്നാല്‍ എല്ലാത്തിനും ഉപരിയായ വികാരവും ആശയവുമാണ്. അടിക്കേണ്ടവര്‍ വെളിയില്‍ കിടന്ന് അടിക്കണം. അടിക്കുന്നത് ഏത് കക്ഷിയാണെന്നത് പ്രസക്തമല്ല. ബന്ധപെട്ടവരാണ് പറഞ്ഞ് തിരുത്തേണ്ടത്. കണ്ണടച്ചിരിക്കരുത് ജി സുധാകരന്‍ പറഞ്ഞു.
എസ്എഫ്‌ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താന്‍. സമരങ്ങളില്‍ പൊലീസിന് നേരെ കല്ലെറിയേണ്ടി വന്നിട്ടുണ്ട്. അതൊക്കെ വലിയ വലിയ സമര വേദികളില്‍. അല്ലാതെ വിദ്യാര്‍ത്ഥികളെ തല്ലുകയല്ല വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.