Advertisment

അന്‍വര്‍ പരിധി വിട്ടു, അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം; വിവാദം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കും. പിവി അന്‍വറിനെ തിരുത്താനുള്ള ഇടപെടലാണ് വേണ്ടത്; എംവി രാഘവന്‍ അടക്കമുള്ള പാര്‍ട്ടി വിരുദ്ധരെ പുറത്തു കളഞ്ഞ പാരമ്പര്യമുള്ള പ്രസ്ഥാനമാണിതെന്ന് ജി സുധാകരന്‍

പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തില്‍ നിന്നും അന്‍വര്‍ വ്യതി ചലിച്ചപ്പോള്‍ തിരുത്തേണ്ടത് അന്‍വറിനെ ഇടത് എംഎല്‍എ ആക്കാന്‍ മുന്‍കൈ എടുത്തവരായിരുന്നുവെന്നും ജി സുധാകരന്‍ വ്യക്തമാക്കി

New Update
g sudhakaran alappuzha

ആലപ്പുഴ: പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. അന്‍വര്‍ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Advertisment

പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തില്‍ നിന്നും അന്‍വര്‍ വ്യതി ചലിച്ചപ്പോള്‍ തിരുത്തേണ്ടത് അന്‍വറിനെ ഇടത് എംഎല്‍എ ആക്കാന്‍ മുന്‍കൈ എടുത്തവരായിരുന്നുവെന്നും ജി സുധാകരന്‍ വ്യക്തമാക്കി

അന്‍വര്‍ ഉയര്‍ത്തിയ വിവാദം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടത്. അന്‍വറിനെ തിരുത്താന്‍ അന്‍വറിനെ ഇടത് എംഎല്‍എ ആക്കാന്‍ മുന്‍കൈ എടുത്ത നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അന്‍വറിനെ കൊണ്ടുവന്നവര്‍ നിരന്തരം വിഷയത്തില്‍ ഇടപെടണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥത്തില്‍ കുറച്ചുകൂടി നേരത്തെ വിഷയത്തില്‍ ഇടപെടേണ്ടതായിരുന്നു. ആ മേഖലയില്‍ നിന്നും പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുണ്ട്. എംവി രാഘവന്‍ അടക്കമുള്ള പാര്‍ട്ടി വിരുദ്ധരെ പുറത്തു കളഞ്ഞ പാരമ്പര്യമുള്ള പ്രസ്ഥാനമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി. 

Advertisment