കുളിമുറിയിൽ വീണ് പരിക്കേറ്റു, ജി. സുധാകരൻ ചികിത്സയിൽ

New Update
g sudhakaran

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്കേറ്റു. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജി. സുധാകരൻ ഫേസ് ബുക് പോസ്റ്റിൽ പറഞ്ഞു.

Advertisment

വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ഇപ്പോൾ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയയും തുടർചികിത്സയുമുള്ളതിനാൽ ജി. സുധാകരൻ രണ്ട് മാസം പൂർണ വിശ്രമത്തിലായിരിക്കും.

Advertisment