സുകുമാരൻ നായർ വീണത് സി.പി.എമ്മിന്റെ വിരട്ടലിലെന്ന് സോഷ്യൽ മീഡിയ പ്രചാരണവുമായി സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ. മരുമകന്റെ ബാങ്ക് ജോലിക്ക് പിന്നിൽ വ്യാജ സർട്ടിഫിക്കറ്റെന്നും വാദം. കള്ള സർട്ടിഫിക്കറ്റ് ബാങ്ക് കണ്ടെത്തിയതോടെ ക്രിമിനൽ കേസ് എടുക്കുമെന്ന് സി.പി.എം വിരട്ടിയെന്നും സാമൂഹ്യമാധ്യമത്തിൽ കുറിപ്പുകൾ. ബാങ്കിന്റെ ഡയറക്ടർ ബോർഡിലുള്ള മന്ത്രി ബന്ധുവാണ് ഓപ്പറേഷന് പിന്നിലെന്നും ആരോപണം

എൻ.എസ്.എസിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മന്ത്രിമാരായ ഗണേശനും വാസവനും ജനറൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചകളാണെന്ന തരത്തിലാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

New Update
SUKUMARAN NAIR

കൊച്ചി : ആഗോള അയ്യപ്പ സംഗമത്തെ തുടർന്നുള്ള എൻ.എസ്.എസിന്റെ നിലപാട് മാറ്റമാണ് നിലവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചയായിട്ടുള്ളത്.

Advertisment

നിലപാട് മാറ്റത്തിന് പിന്നിൽ സി.പി.എമ്മിന്റെ വിരട്ടലാണെന്ന് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. വാട്‌സാപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ നിരവധി ഗ്രൂപ്പുകളിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളുടെ ഭർത്താവ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് ധനലക്ഷ്മി ബാങ്കിൽ ജോലി സമ്പാദിച്ചതെന്നും ഇത് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.


കട്ടപ്പ നായർ എന്നാണ് സുകുമാരൻ നായരെ പോസറ്റിൽ അവിശേഷിപ്പിക്കുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നിൽ ബാങ്കിലെ തന്നെ ഒരു ഡയറക്ടർ ബോർഡംഗമാണെന്നും ഇദ്ദേഹം സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നും ചില ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നു.


ഇദ്ദേഹവുമായി ജനറൽ സെക്രട്ടറി തെറ്റിയതോടെയാണ് കാര്യങ്ങൾ പുറത്തായതെന്നും തുടർന്ന് ക്രിമിനൽ കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസിനെ ഉപയോഗിച്ച് ജനറൽ സെക്രട്ടറിയെ വിരട്ടിയതോടെയാണ് ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സർക്കാരിന് പിന്തുണ നൽകിയതെന്നുമാണ് പ്രചരിക്കുന്ന കുറിപ്പിലുള്ളത്. 

എൻ.എസ്.എസിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മന്ത്രിമാരായ ഗണേശനും വാസവനും ജനറൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചകളാണെന്ന തരത്തിലാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്നാൽ അത്തരത്തിൽ ഒരു നിലപാട് മാറ്റത്തിന് സാധ്യതയില്ലെന്നും കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയാവാനാണ് സാധ്യതയെന്നുമാണ് മറുവാദം. എന്തായാലും എൻ.എസ്.എസിന്റെ നിലപാട് മാറ്റവും അതേത്തുടർന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളും ഉടനൊന്നും കെട്ടടങ്ങിയേക്കില്ല.

sukumaran

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം.
---------------------------------------------------------

കട്ടപ്പനായർ എന്തുകൊണ്ട് ശബരിമല വിഷയത്തിൽ മുൻനിലപടുകൾക്ക് കടകവിരുദ്ധമായ നിലപാട് ഈ അടുത്തകാലത് എടുത്തു കൊണ്ട് ഹിന്ദുസമുദായത്തിനെ പിന്നിൽ നിന്ന് കുത്തി എന്നതിന്റെ  വാർത്തകൾ പുറത്തേക്ക് വരുന്നു. ..  


കട്ടപ്പനായരുടെ മകളുടെ ഭർത്താവ് 17 കൊല്ലം മുൻപ് തമിഴ്‌നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിറങ്ങി എന്ന സർട്ടിഫിക്കറ്റ്  കൊടുത്ത് ധനലക്ഷ്മി ബാങ്കിൽ ജോലി സമ്പാദിച്ചു. .. ച ൈപണം മുഴുവൻ ധനലക്ഷി ബാങ്കിൽ ഇട്ടതിന്റെ നന്ദിക്കായി കട്ടപ്പയുടെ മകൾക്കും  ഇതേ ബാങ്കിൽ ബാങ്ക് അധികൃതർ ജോലിയും കൊടുത്തിരുന്നു. 


ഇക്കഴിഞ്ഞയിടയ്ക്ക് എല്ലാവരുടെയും രേഖകൾ ബാങ്ക് പരിശോധിച്ചപ്പോൾ അതിൽ  മരുമോന്റെ രേഖകൾ വ്യാജമാണ് എന്ന് കണ്ടെത്തി. ..

കട്ടപ്പനായർ  വലിയ ആളായത് കൊണ്ട് നടപടി എടുക്കാൻ ബാങ്ക് ഒന്ന് പരുങ്ങി. ..എന്നാലും ബാങ്കിന്  നടപടി എടുക്കാതിരിക്കാൻ പറ്റില്ലല്ലോ. .ക്രിമിനൽ കേസാണ് വിഷയം. ..അവസാനം  ദേവസ്വം പ്രസിഡണ്ട് കമ്മി പ്രശാന്തും  ദേവസ്വം മന്ത്രി  കൊടുംകമ്മി വാസവനും കൂടി ബാങ്കിനെ കട്ടപ്പയ്ക്ക് വേണ്ടി  ഭീഷണിപ്പെടുത്തി. ..

bjp


അവസാനം ബാങ്കിന് വേറെ വഴിയില്ലാതെ  അവർ ക്രിമിനൽ കേസ് കൊടുക്കുന്നതിൽ നിന്നും, 17 കൊല്ലം തങ്ങളെ വഞ്ചിച്ചു ശമ്പളമായി വാങ്ങിയ 3.5 കോടി രൂപ തിരികെ വേണം എന്ന ആവശ്യത്തിൽ നിന്നും പിന്മാറി. .പകരം മരുമകൻ രാജിവെച്ചാൽ മതിയെന്ന് പറയേണ്ടി വന്നു. അങ്ങനെ അയാൾ രാജി വെച്ചു. .അതേ സ്ഥാപനത്തിൽ എല്ലാവർക്കും ഈ നാറിയ കഥ അറിയുന്നത് കൊണ്ട് അതേ സ്ഥാപനത്തിൽ തുടരാൻ വിഷമം തോന്നിയ മകൾ ഉഷയും രാജി വെച്ചു.


അങ്ങനെ ഈ കുടുംബപ്രതിസന്ധിയിൽ  കട്ടപ്പനായർ കുടുംബത്തെ സഹായിച്ച കമ്യുണിസ്റ്റ് ഗവർമെന്റിനെ തിരിച്ചു അയ്യപ്പ സമ്മേളന നാണക്കേടിൽ നിന്ന് കരകേറ്റാൻ അവർ ആവശ്യപ്പെട്ടതനുസരിച്ചാണ്  അവർ തന്നെ ഏർപ്പാടാക്കിയ ഇന്റർവ്യൂവിൽ  കട്ടപ്പ ഹിന്ദുക്കളെയും അയ്യപ്പനെയും പുറകിൽ നിന്ന് കുത്തിയത്. .

ഇപ്പൊ ചിത്രം വ്യെക്തം. ..അല്ലെങ്കിൽ നിങ്ങൾ പറഞ്ഞേനെ കട്ടപ്പയ്ക്ക് പ്രാന്താണെന്ന്.

Advertisment