എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇക്കുറി വോട്ടു ചെയ്യാനെത്തിയില്ല. വോട്ട് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിൽ. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്നതിനാല്‍ സ്‌കൂളിലേക്കുള്ള ഉയര്‍ന്ന പടികള്‍ കയറാന്‍ കഴിയാത്തിനെ തുടര്‍ന്നു വോട്ടു ചെയ്യേണ്ടെന്നു വെക്കുകയായിരുന്നു

New Update
g sukumaran nair nss

കോട്ടയം: ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താതെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 

Advertisment

വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. മാസങ്ങള്‍ക്കു മുമ്പ് വീഴ്ചയില്‍ പരുക്കു സംഭവിച്ചതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. 

വിശ്രമത്തിലാണ് അദ്ദേഹം. സ്‌കൂളിലേക്കുള്ള ഉയര്‍ന്ന പടികള്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തേണ്ടെന്നു വെക്കുകയായിരുന്നു.

Advertisment