/sathyam/media/media_files/2025/10/02/g-sukumaran-nair-2-2025-10-02-20-21-59.jpg)
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി വളരെ വലിയ എതിര്‍പ്പുകളെ നേരിട്ടാണ് ഇത്രയും വളര്‍ന്നത്, ഇനിയും എത്ര എതിര്‍പ്പുകള്‍ വന്നാലും നായര്‍ സര്‍വീസ് സൊസൈറ്റി അതിനെയൊക്കെ മറികടക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മറ്റു സമുദായങ്ങളിലോ മറ്റുള്ളവരോ അല്ല. സ്വന്തം സമുദായത്തില്‍ തന്നെയുള്ള ചില ക്ഷുദ്രജീവികളാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ തനിയെ പരാജയപ്പെടുകയെ ഉള്ളു. ഇതുവരെ സംഭവിച്ചതെല്ലാം അങ്ങനെയാണ്. സമുദായാചാര്യന്റെ ആദര്‍ശവും ദര്‍ശനവും മാതൃകയാക്കി പ്രവര്‍ത്തിക്കുകയാണു സമുദായപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്നം സമാധി മണ്ഡപത്തില്‍ പതാക ഉയര്‍ത്തിയശേഷം സമുദായാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയ്‌ക്കെതിരെ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെ നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിക്കുകയാണ് ഇക്കൂട്ടര്‍. നേതൃസ്ഥാനത്തിരിക്കുന്നവരെ വ്യക്തിഹത്യ നടത്തി കരിവാരിതേക്കാനാണ് ഇവരുടെ ശ്രമം. നേതൃത്വം ഇതിനെ ഭയക്കുന്നില്ല. ഇത്തരം പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ട ചരിത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 
സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപകമായി ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കരയോഗങ്ങുടെ മുൻപിൽ സുകുമാരൻ നായരെ സമുദായത്തെ പിന്നിൽ നിന്നു കുത്തിയ കട്ടപ്പയായി ചിത്രീകരിച്ചായിരുന്നു പ്രതിഷേധക്കാർ പ്രചാരണം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us