New Update
/sathyam/media/media_files/2025/10/31/1000323927-2025-10-31-15-40-23.jpg)
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് തയ്യാറാക്കിയ താൽക്കാലിക ഗാലറി തകർന്നുവീണ് 15 വിദ്യാർഥികൾക്ക് പരുക്കേറ്റു.
Advertisment
എൻസിസി, എൻഎസ്എസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾ സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.
വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ എണ്ണം എടുക്കുന്നതിനായി താൽക്കാലിക ഗാലറിയിൽ കയറ്റി നിർത്തിയപ്പോൾ ഇരുമ്പു ഗാലറിയുടെ വെൽഡിങ് വിട്ടു പോവുകയായിരുന്നു.
വിദ്യാർഥികളുടെ കാൽ ഇരുമ്പ് കമ്പിയ്ക്കിടയിൽ കുരുങ്ങിയാണ് പരുക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us