/sathyam/media/media_files/2024/12/12/ny4qbXllvMi5mS3v0uVf.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ അശാസ്ത്രീയ റോഡ് നിര്‍മാണത്തില്‍ വിമര്‍ശനം ഉന്നയിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.
ലോകബാങ്കിന്റെ റോഡുകള്‍ പോലെ, പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ലെന്നും ദേശീയപാത ഡിസൈന്‍ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
ഇന്ത്യയിലെ റോഡുകളില്‍ പലതും അശാസ്ത്രീയമാണ്. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
പാലക്കാട് കല്ലടിക്കോട് ദേശീയപാതയില്‍ ലോറി പാഞ്ഞുകയറി നാലുവിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയുടെ വിമര്‍ശനം.
/sathyam/media/media_files/2024/12/10/nZhMVDpS7xuEKX1ssLdN.jpg)
റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി് പറഞ്ഞു
പലയിടത്തും ഹൈവേ നിര്‍മിക്കാന്‍ വരുന്ന എന്‍ജിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു.
നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം നടക്കുന്നതെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us