കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍, നാളെ പണിമുടക്കുമെന്ന് യൂണിയനുകള്‍

കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

New Update
ksrtc kb ganesh kumar

തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. 

Advertisment

കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


എന്നാൽ, മന്ത്രിയുടെ ഈ വാദം യൂണിയനുകൾ തള്ളി. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കെഎസ്ആർടിസി-സിഐടിയു വിഭാഗം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ 25-നാണ് പണിമുടക്ക് നോട്ടീസ് നൽകിയതെന്നും, മന്ത്രി പറയുന്നത് തെറ്റാണെന്നും സിഐടിയു നേതാക്കൾ ചൂണ്ടിക്കാട്ടി.

Advertisment