മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

author-image
Pooja T premlal
New Update
bjp


കൊ​ല്ലം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു.

Advertisment

പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.


ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. 


മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷമു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നീ‌​ട് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തോ‌​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. 

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ

 പ​ങ്കെ​ടു​ത്തു.


പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വാ​ള​ക​ത്തെ വീ​ട്ടി​ൽ​വ​ച്ച് ഗ​ണേ​ഷ് കു​മാ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നാ​ണ് ഭാ​ര്യ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ തെ​ളി​വ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു.

Advertisment