ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലുള്ളത് ആളുകളുടെ വ്യക്തിപരമായ കാര്യങ്ങള്‍; ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്, എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും; ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല, ആത്മയില്‍ പ്രശ്നങ്ങളില്ലെന്ന് ഗണേഷ് കുമാര്‍

സെറ്റില്‍ ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടിമാരുടെ കാരവാന്‍ ഉപയോഗിക്കാന്‍ അനുമദിക്കുന്നില്ല. 

New Update
ganesh kumar

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് ആളുകളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സെറ്റില്‍ ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്. വിശ്രമിക്കാന്‍ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടിമാരുടെ കാരവാന്‍ ഉപയോഗിക്കാന്‍ അനുമദിക്കുന്നില്ല. 

Advertisment

എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല. ആത്മയില്‍ പ്രശ്നങ്ങളില്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് പുറത്തുവന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്ക് കാര്യമില്ല, സാംസ്‌കാരിക മന്ത്രി നടപടിയെടുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

Advertisment