കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര, കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍

New Update
kb ganesh kumar in action

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി  ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. 

Advertisment

യാത്രാക്കാര്‍ഡിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറ് മാസത്തേക്കാണ് യാത്രക്കാരായ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് കളര്‍ ചെയ്യാനുള്ള ഒരു ബുക്ക്, ഒരു ബോക്സ് കളര്‍ പെന്‍സില്‍, ഊതി വീര്‍പ്പിച്ചാല്‍ ഐ ലൗ കെഎസ്ആര്‍ടിസി എന്ന് തെളിയുന്ന ബലൂണ്‍, ടിഷ്യു പേപ്പര്‍, അഞ്ച് മിഠായി എന്നിവയാണ് സമ്മാനപ്പൊതിയില്‍ ഉണ്ടാകകുക. എസ്-ക്രോസ് എന്ന കമ്പനിയില്‍ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ സമ്മാന പദ്ധതി കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment