ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, കൊച്ചിയിൽ യുവതി പിടിയില്‍

New Update
shalini arrest

കൊച്ചി: ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം.

Advertisment

ട്രെയിനില്‍ നിന്നും എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. 

യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി തീവണ്ടിയില്‍ നിന്നും എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. 

അവിടെ കാത്തു നില്‍ക്കുന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടും. പിടിയിലായ യുവതി നേരത്തെ ഈ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisment