തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് കൊടുക്കാൻ കഞ്ചാവുമായി എത്തിയ അമ്മയെ എക്സൈസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന മകന്‍ ഹരികൃഷ്ണനെ കാണാനായാണ് ലത കഞ്ചാവുമായി എത്തിയത്.
80 ഗ്രാം കഞ്ചാവുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രവേശന കവാടത്തിൽ വച്ച് ഇവരെ പിടികൂടുകയായിരുന്നു. ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു.