Advertisment

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മധ്യപ്രദേശിലെത്തി പിടികൂടി എക്സൈസ് സംഘം

കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും 2018-ൽ കഞ്ചാവുമായി അറസ്റ്റിലായ മധ്യപ്രദേശ് സ്വദേശ് രവിൻ ചന്തേൽക്കറാണ് പിടിയിലായത്.

New Update
police Untitledmani

കോഴിക്കോട് : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി സംസ്ഥാനം വിട്ട പ്രതിയെ പിടികൂടി എക്‌സൈസ് സംഘം. മധ്യപ്രദേശിലേക്ക് മുങ്ങിയ പ്രതിയെ മധ്യപ്രദേശിൽ എത്തിയാണ് എക്സൈസ് പിടികൂടിയത്.

Advertisment

കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും 2018-ൽ കഞ്ചാവുമായി അറസ്റ്റിലായ മധ്യപ്രദേശ് സ്വദേശ് രവിൻ ചന്തേൽക്കറാണ് പിടിയിലായത്.

നേരത്തെ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച പ്രതി പിന്നീട് ഹാജരാകാതെ കർണാടകയിലും ആന്ധ്രാപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമായി മുങ്ങി നടക്കുകയായിരുന്നു.

മുങ്ങിയ പ്രതിക്ക് വേണ്ടി എക്സൈസിന്‍റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് വടകര എൻഡിപിഎസ് കോടതിയുടെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മധ്യപ്രദേശിൽ ഉണ്ടെന്ന വിവരം എക്സൈസിന് മനസിലായത്. തുടർന്ന് മധ്യപ്രദേശിൽ എത്തിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Advertisment