New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: വടകര സഹകരണ ആശുപത്രിക്ക് സമീപമുള്ള റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Advertisment
പരിശോധനയിൽ ഇവ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു. ചെടികൾ വേരോടെ പിഴുതെടുത്ത് വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളിൽ കൂടുതൽ കഞ്ചാവ് ചെടികൾ ഉണ്ടോയെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us