New Update
/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം പ്രാവച്ചമ്പലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വട്ടപ്പാറ സ്വദേശി സന്ദീപ്(22) പിടിയിലായത്. ഇയാളിൽ നിന്ന് 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ പിടിയിലായ സന്ദീപ് കൊലക്കേസ് പ്രതിയാണ്.
Advertisment
ആംബുലൻസ് ഡ്രൈവറായ പ്രതി ബെംഗളൂരുവിൽ നിന്നാണ് ലഹരിയെത്തിച്ചിരുന്നത്. മൊത്ത വ്യാപാരികളിൽ നിന്ന് കഞ്ചാവും എംഡിഎംഎയും വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. എക്സൈസ് ഇൻപെക്ടർ എ.കെ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.