കോട്ടയം: ദിവ്യ ഉണ്ണിയുടെ കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് നടി ഗായത്രി വര്‍ഷ.
ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി. ദിവ്യയെ ഞാന്‍ ന്യായികരിക്കുന്നില്ല. ഉമാ തോമസിനെ ഒന്ന് കാണാന്‍ ദിവ്യ ഉണ്ണി തയ്യാറായില്ല.
അങ്ങനെയൊരു സംഭവം ഉണ്ടായതില്‍ താന്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.