/sathyam/media/media_files/2025/02/13/JdCLbDUvYapklBwSTt0s.jpg)
കോട്ടയം: കേന്ദ്ര പദ്ധതി വേണ്ട കടം മതി എന്ന നിലപാടിലാണു കേരളമെന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കേരളം ആശങ്കാജനകമായ കടക്കണിയിലേക്കു മാറുകയാണ്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തിന്റെ കടം ഒന്നരലക്ഷം കോടിയോളം രൂപയായിരുന്നു പത്തുവര്‍ഷംകൊണ്ട് കടം 230% ആയി വര്‍ധിച്ചു. അതായതു അഞ്ചുലക്ഷം കോടിയോളം രൂപ.
കേന്ദ്ര പദ്ധതികള്‍ നടപ്പാക്കി സാമ്പത്തിക പ്രശ്‌നം തരണം ചെയ്യാന്‍ സംസ്ഥാനം ശ്രമിക്കുന്നില്ല. തമിഴ്‌നാടും ആന്ധ്രയും ഉള്‍പ്പെടെ കേന്ദ്ര പദ്ധതികള്‍ സമര്‍ഥമായി വിനിയോഗിക്കുന്നു.
കേന്ദ്ര ഫണ്ട് നേടുകയും ചെയ്യുന്നു. എന്നാല്‍ കേന്ദ്ര പദ്ധതി വേണ്ട കടം മതി എന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍നെന്നും ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/10/29/george-kurian-2025-10-29-15-45-55.jpg)
രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ടു മുന്നോട്ടു നീങ്ങുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണു പി.എം വികസിത് ഭാരത് റോസ്ഗാര്‍ യോജനയില്‍ ദൃശ്യമാകുന്നതെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു.
തൊഴില്‍ ബന്ധിത പ്രോത്സാഹന പദ്ധതിയായ പി.എം വികസിത് ഭാരത് റോസ്ഗാര്‍ യോജന രാജ്യത്തെ പുരോഗതിയിലേക്കും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടാണ്.
തൊഴിലുറപ്പ് ദിനങ്ങള്‍ വര്‍ധിപ്പിച്ചത് ഉള്‍പ്പടെ അടിസ്ഥാന ജനവിഭാഗത്തിനു കരുത്ത് പകര്‍ന്നത് വികസിത് ഭാരത് സങ്കല്പത്തിലൂന്നിയ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്.
തൊഴിലുറപ്പ് 100 ദിവസമാക്കിയതും അടുത്തയിടെ 125ലേക്ക് വര്‍ദ്ധിപ്പിച്ചതും മോദി സര്‍ക്കാരാണ്. അതായത് 2013 വരെ 36 ദിവസം പ്രവര്‍ത്തി ദിനവും 162 രൂപ ദിവസ കൂലിയും ആയിരുന്നു. ഇപ്പോള്‍ അതു തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കുകയും പ്രതിദിന കൂലി 369 രൂപയായി കൂട്ടുകയും ചെയ്തു.
1,51,000 കോടി രൂപ പദ്ധതിക്കു മാത്രമായി മോഡി സര്‍ക്കാര്‍ വകയിരുത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അതിനനുസൃതമായാണു പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/d0vBZinBs07jsnraIdpU.webp)
തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ ജനകീയവും ഉപകാരപ്രദവും ആക്കുന്ന രീതിയിലാണു കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ലാല്‍, ജനറല്‍ സെക്രട്ടറിമാരായ എസ് രതീഷ്, എന്‍ കെ ശശികുമാര്‍, ജയസൂര്യന്‍ തുടങ്ങിയവര്‍ കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us