ജോര്‍ജിന്റെ ആഗ്രഹം സഫലം;  ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനം ലഭിക്കും

വാഹനം ലഭിച്ചാല്‍ ലോട്ടറി വിറ്റെങ്കിലും ജീവിക്കാമെന്ന പ്രതീക്ഷയില്‍ മന്ത്രിക്ക് നന്ദി പറഞ്ഞാണ് ജോര്‍ജ് മടങ്ങിയത്.

New Update
adalath new

കോട്ടയം: ഒരു കാലിന് ജന്മനാ സ്വാധീനക്കുറവുള്ളയാളാണ് നെടുംതൊട്ടിയില്‍ എന്‍.ഡി. ജോര്‍ജ്. മുപ്പതുവര്‍ഷം മുമ്പ് ഒരു വാഹനപകടത്തില്‍ ആ കാലിന്റെ സ്വാധീനശേഷി തീര്‍ത്തും നഷ്ടമായി. 

Advertisment

കുറവിലങ്ങാട് കളത്തൂര്‍ നസ്രത്ത്ഹില്‍ സ്വദേശിയായ ജോര്‍ജ് ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ എത്തിയത്.


സദസിലിരുന്ന ജോര്‍ജിന്റെ അരികിലെത്തി മന്ത്രി വി.എന്‍. വാസവന്‍ പരാതി കേട്ടു, വിവരങ്ങളാരാഞ്ഞു.


 പ്രത്യേക പരിഗണന നല്‍കി ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനം അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് നിര്‍ദ്ദേശം നല്‍കി.


 അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് ഉത്തരവ് നല്‍കി.


 ക്ഷേമ പെന്‍ഷനും മകന്റെ ഭാര്യയുടെ തയ്യല്‍ ജോലിയുമാണ് കുടുബത്തിന്റെ വരുമാന മാര്‍ഗം. 

വാഹനം ലഭിച്ചാല്‍ ലോട്ടറി വിറ്റെങ്കിലും ജീവിക്കാമെന്ന പ്രതീക്ഷയില്‍ മന്ത്രിക്ക് നന്ദി പറഞ്ഞാണ് ജോര്‍ജ് മടങ്ങിയത്.

Advertisment