ധ്യാന ദമ്പതികൾക്കിടയിൽ വില്ലനായത് സാമ്പത്തിക തർക്കവും പ്രൊഫഷണൽ ഈഗോയും ! അകൽച്ചയ്ക്ക് പിന്നാലെ പുതിയ ട്രസ്റ്റ് തുടങ്ങി ജിജി. സംഭാവന സ്വീകരിച്ചു തുടങ്ങിയതോടെ തർക്കം രൂക്ഷമായി. തമ്മിൽ തല്ലുമ്പോഴും നാട്ടുകാരെ ഉപദേശിച്ച് നന്നാക്കാൻ ദമ്പതികൾ!പ്രസംഗിച്ചതൊന്നും പ്രവർത്തിയിൽ ഇല്ലാതെ മാരിയോയും ജിജിയും

പ്രസംഗത്തിൽ ഈഗോയെ പടിക്ക് പുറത്തു നിർത്തണമെന്ന് പറഞ്ഞവർ പ്രവർത്തിയിൽ ഇത് പാലിച്ചില്ല.

New Update
2ea0bf2c1081bef6eb01e1feb43a7ff7

തൃശൂർ: ധ്യാന പ്രസംഗകരായ ദമ്പതികൾക്കിടയിൽ പ്രശ്നമായത് സാമ്പത്തിക തർക്കവും ഈഗോയും.   കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകൽച്ചയിലായിരുന്നു ഇരുവരും.

Advertisment

മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്. പാവപ്പെട്ടവർക്ക് വീടും രോഗികൾക്ക് മരുന്ന് വിതരണവുമാണ് പ്രധാനമായും ചെയ്തിരുന്നത്. 

 പണം കൂടുതൽ വന്നതോടെ പ്രശ്നം തുടങ്ങി. ഇരുവർക്കുമിടയിൽ ഈഗോയും വളർന്നു. പ്രസംഗത്തിൽ ഈഗോയെ പടിക്ക് പുറത്തു നിർത്തണമെന്ന് പറഞ്ഞവർ പ്രവർത്തിയിൽ ഇത് പാലിച്ചില്ല. ഇതിനൊപ്പം പ്രൊഫഷനൽ പ്രശ്നങ്ങളും രൂക്ഷമായി. 

കഴിഞ്ഞ മെയ് മാസത്തിൽ ജിജി ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റ്  എന്ന പേരിൽ പുതിയ സംഘടന തുടങ്ങി സംഭാവന സ്വികരിച്ചു തുടങ്ങി. ഇതും തർക്കം ഇരട്ടിയാക്കി. ഇതിനിടെ സുവിശേഷ പ്രസംഗ വേദിയും പൊതുവേദിയും ജിജിക്ക് കൂടുതൽ ലഭിച്ചതും മാരിയോയെ അസ്വസ്ഥനാക്കി. ഇതും ഇരുവരുമായുള്ള അകലം കൂട്ടി. 

കഴിഞ്ഞ ഒക്ടോബർ 25ന് പ്രശ്നം പറഞ്ഞ് തീർക്കാൻ ജിജി മാരിയോയുടെ വീട്ടിലെത്തി. അത് അടിയിൽ കലാശിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Advertisment