കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസ 2012 മുതല്‍ കൈകാര്യം ചെയ്യുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎല്‍)നെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, എന്‍.എച്ച്.എ.ഐ.യുമായുള്ള കണ്‍സെഷന്‍ കരാര്‍ പ്രകാരം ജി.ഐ.പി.എല്ലിന് നിയമപരമായ കുടിശ്ശികകള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ജി.ഐ.പി.എല്‍ വ്യക്തമാക്കി.
എന്‍.എച്ച്.എ.ഐ.യുമായുള്ള കരാര്‍ പ്രകാരം ജിഐപിഎല്ലിന് അംഗീകൃതനിരക്കില്‍ ടോള്‍ പിരിക്കാം. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ അനുകൂല കോടതി ഉത്തരവുകളുമുണ്ട്. കെ.എസ്.ആര്‍.ടി.സി. പണമടയ്ക്കാത്തതിന് നഷ്ടപരിഹാരം തേടാനുള്ള അവകാശം കോടതി ശരിവച്ചുട്ടുള്ളതാണ്.
എങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടണ്ടാകാതെ ജി.ഐ.പി.എല്‍ കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ചുവരികയാണ്. ഫാസ്ടാഗ് നടപ്പിലാക്കിയതിനുശേഷം മാത്രമാണ്‌കെ.എസ്.ആര്‍.ടി.സി രണ്ടുവര്‍ഷമയി പണമടയ്ക്കല്‍ ആരംഭിച്ചത്.
വാര്‍ത്തകളില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ തര്‍ക്കങ്ങളും നിലവില്‍ മധ്യസ്ഥതയിലുള്ള കരാര്‍ കാര്യങ്ങളാണ്. കണ്‍സെഷന്‍ കരാറിന് കീഴിലുള്ള ബാധ്യതകള്‍ ജിഐപിഎല്‍ കര്‍ശനമായി പാലിച്ചിട്ടുണ്ട്, കൂടാതെ നിര്‍മ്മാണ ഉത്തരവുകള്‍ക്ക് മുമ്പുള്ള ടോള്‍ പിരിവ് സമയക്രമങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കരാര്‍ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുന്നതുമാണെന്ന് ജിഐപിഎല്‍ ഹോള്‍ടൈം ഡയറക്ടര്‍ വിശാല്‍ അറോറ പറഞ്ഞു.